കണ്ണൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല പഠന ക്യാമ്പ് സെപ് 25 , 26 കണ്ണൂര്‍ ട്രെയിനിംഗ് സ്കൂളിന്‍ സമീപമുള്ള കൊയ്യോദ് മുഹ്യ്യുധീന്‍ കുട്ടി സ്മാരക ഇസ്ലാമിക് സെന്ററില്‍ നടത്തും .1500 പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുള്ള വിശാലമായ പന്തലും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും ഒരുക്കിടുണ്ട്. സായിദ് എം . ഉമ്മര്‍കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി . കെ. പി . അബ്ദു മുസ്ലിയാര്‍ സംഗമം ഉത്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം പി. പി. ഉമ്മര്‍ മുസ്ലിയാര്‍ ക്ലാസ്സിന്‍ നേത്ര ത്വം നല്‍ക്കും .




