കല്‍പ്പറ്റ: വെങ്ങനപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഹജ്ജ് പഠന ക്യാമ്പ് ഇന്ന്
രാവിലെ ഒന്‍പതു മണിക്ക് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്ന ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.




