Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പുതു തലമുറയോട്   സംവദിക്കുന്ന മഹല്ല് ജമാഅത്തുകള്‍ സജ്ജമാവണം : തങ്ങള്‍
പരപ്പനങ്ങാടി: വേഗതയാണ് ഈ നൂടാണ്ടി ന്‍റെ പ്രത്യാകതയെന്നും, ഈ വേഗതയുടെ ഹരത്തില്‍ പുതിയ തലമുറ വഴി തെറ്റുന്ന സാഹചര്യം ഗൌരവത്തിലെടുട്ത് കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച്ചു വിജയിപ്പിക്കുന്നതില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗ്രത കാണിക്കണമെന്നും പണക്കാട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രഹമ അന്താരാഷ്‌ട്ര പൊതു സേവന പദ്ധതിയുടെ നാലാമത്തെ പ്രോജെക്ടായ  മഹല്ല് സോഫ്റ്വെയര്‍ ലോഞ്ച്  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
         കാലഘട്ടത്തിന്‍റെ അഭിരുചികള്‍ മാറി വരികയാണെന്നും അത് തിരിച്ചറിയാതെ പോകുന്നതാണ് സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ രഹ്മത്തുള്ള ഖാസിമി മൂതെടം പറഞ്ഞു. റിയാസ് ഹുദവി സ്വാഗതവും, സംശുദ്ദീന്‍ മുഹമ്മദ്‌ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www .rahmaforall .com എന്ന വിലാസത്തില്‍ സന്ദര്‍ശിക്കുക.