പ്രബോധന രംഗത്ത് മുഖ്യ പങ്ക് വഹിക്കുന്നവരാണ് അദ്ധ്യാപകര്‍ : സൈനുല്‍ ഉലമ.
കോഴിക്കോട്: പ്രവാചകന്മാരുടെ കാലശേഷം ഇസ്ലാമിക പ്രബോധനം ഏല്പിക്കപെട്ടവരാണ് പണ്ഡിന്മാരെന്നും മദ്രസ അദ്ധ്യാപകര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മുഖ്യ പങ്ക് വഹിക്കുന്നവരാ ണെ ന്നും സമസ്ത കേരള ജം ഈ യ്യത്തുല്‍ ഉലമ ജനറല്‍ സെക്രെട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു. പ്രബോധകരായ മുഅല്ലിമുകള്‍ സംശുദ്ധ ജീവിതം നയിച്ച് സമൂഹത്തിന്‍ മാത്ര്കയാവണം. ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച എസ്.കെ.ജെ.എം.സി.സി നേത്ര്‍ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.ഐ.എം.ബി.വി സെക്രെട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഡോ: ബഹാവുദ്ദീന്‍ നാടവി, എം.എ. ചേളാരി, രഹമതുല്ലഹ് അല്‍ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി തുടങ്ങി സമസ്ത നേതാക്കള്‍ പങ്കെടുത്തു.




