Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ പരിസമാപ്തി
അന്നദാനം രാവിലെ ഒമ്പതരമുതല്‍
തിരൂരങ്ങാടി: മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 172-ാമത് ആണ്ടുനേര്‍ച്ച അന്നദാനത്തോടെ നാളെ പരിസമാപ്തി കുറിക്കും.കഴിഞ്ഞ ഏഴിന് വൈകീട്ട് അഞ്ചുമണിക്ക് കൂട്ട സിയാറത്ത്, ദുആ എന്നിവയ്ക്കുശേഷം കൊടിയേറ്റത്തോടെ തുടക്കം കുറിച്ച നേര്‍ച്ചയില്‍  8 മുതല്‍ 12 വരെ തീയതികളില്‍ മതപ്രഭാഷണ പരമ്പരയും എല്ലാ ദിവസങ്ങളിലും ളുഹറ് നമസ്‌കാരശേഷം മഖാം മജ്‌ലിസില്‍ മൗലീദ്, ദുആ പരിപാടികളും നടന്നു .ഒമ്പതിന് നടന്ന സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ നടന്ന മത പ്രഭാഷണത്തിന്‍ അബ്ദുസ്സമദ് പൂകോട്ടൂര്‍, സയ്ത് മുഹമ്മദ്‌ നിസ്സാമി, സലാഹുദ്ദീന്‍ ഫൈസി വെണ്ണിയൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. 13 ന് ഇന്ന് മഗ്‌രിബിന് ശേഷമാണ് ദിക്‌റ് ദുആ സമ്മേളനം.  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.സംഗത്തിന്  അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അയ്യായ ഉസ്താദ് ,സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.  . 14 ന് നാളെ രാവിലെ ഒമ്പതരമുതല്‍ രണ്ടുമണിവരെ അന്നദാനം, തുടര്‍ന്ന് മൗലീദ്, ഖത്തം ദുആ എന്നിവയും നടക്കും.