Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസാധ്യാപക ക്ഷേമ നിധി:  തെറ്റിധാരണ പരത്തരുത് -സമസ്ത
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാകാന്‍ തീരുമാനിച്ച മദ്രസാധ്യാപക ക്ഷേമ നിധി പലിശയധിസ്ടിതമായതിന്നലാണ്  മുഅല്ലിമുകള്‍ അപേക്ഷ നല്കാതതെന്ന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പ്രസ്താവിച്ചു.സംസ്ഥാനത്തില്‍ നിലവിലുള്ള ഇതര ക്ഷേമപദ്ധതികള്‍ പോലെ മുഅല്ലിമുകള്‍ക്കും ക്ഷേമപദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിവേദനം മുഖേന അവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അത്  ചെവികൊണ്ടില്ല. ക്ഷേമ നിധി സംബന്ധിച്ച് വിശദമായി പഠിക്കാതെ ചിലെ സംഘടനകള്‍  നടത്തുന്ന പരാമര്സങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.