ഇരിക്കൂര്‍ നിലമുറ്റം മഖാം ഉറൂസ്
അന്നദാനത്തിന് ആയിരങ്ങളെത്തി; നാളെ സമാപിക്കും
ഇരിക്കൂര്‍: ഉത്തര കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഇരിക്കൂര്‍ നിലമുറ്റം മഖാം ഉരൂസി ന്‍റെ ഭാഗമായി നടന്ന അന്നദാനത്തിന് ആയിരങ്ങളെത്തി. ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ബോദനത്തില്‍ സയ്യിദ് സ്വദിക്കലി സിഹാബ് തങ്ങള്‍ , ജി. എം സ്വലാഹുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിക്കും. ഉരൂസിന്‍ സമാപ്പനം കുറിച്ച് കൊണ്ട് നാളെ വൈകുനേരം 4 മണിക്ക് നടക്കുന്ന സിയ്യാരത്തില്‍ കോഴിക്കോട് വലിയ ഖാളി മുഹമ്മദ് ജമാലുല്ലൈലി തങ്ങള്‍ നേത്രത്വം നല്‍കും.




