Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ഇന്‍റര്‍ കെളീജിയേറ്റ് ഫെസ്റ്റ്
സിബാഖ് : മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ഇന്‍റര്‍ കെളീജിയേറ്റ് ഫെസ്റ്റ് ജനുവരി 28ന് സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ പ്രൊ ചാന്‍സലര്‍ അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നിര്‍വ്വഹിക്കും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, കുട്ടി അഹ്‍മദ് കുട്ടി എം.എല്‍.എ., അബ്ദുറബ്ബ് എം.എല്‍.എ., മുന്‍ എം.എല്‍.എ. യൂനുസ് കുഞ്ഞ് എ.എ. തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന പരിപാടിയില്‍ മലപ്പുറം എസ്.പി. സേതുരാമന്‍ ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും.
               എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി, കെ.എസ്.യു. സ്റ്റേറ്റ് സെക്രട്ടറി വി.എസ്.ജോയ്, ചന്ദ്രിക ന്യൂസ് എഡിറ്റര്‍ നജീബ് കാന്തപുരം, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഡോക്കുമെന്‍ററി ഫെസ്റ്റ്
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇന്‍റര്‍ കൊളീജിയേറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് ഡോക്യുമെന്‍ററി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 28ന് രാത്രി 9 മണിക്കാണ് ആരംഭിക്കുക. ഫെസ്റ്റില്‍ മാപ്പിള പാരന്പര്യത്തിന്‍റെയും കലാസര്‍ഗാത്മക പൈതൃകത്തിന്‍റെയും ആഴവും പരപ്പും അടയാളപ്പെടുത്തുന്ന മാപ്പിളകലയുടെ നാള്‍വഴികള്‍ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും.

സിബാക്ക് വന്‍ വിജയമാക്കുക : കോഡിനേഷന്‍
തിരൂരങ്ങാടി : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 28, 29, 30 തിയ്യതികളില്‍ നടക്കുന്ന സിബാഖ് ഇന്‍റര്‍ കോളീജിയേറ്റ് മീറ്റ് വന്‍ വിജയമാക്കാന്‍ ദാറുല്‍ ഹുദാ കോ-ഇന്‍സ്റ്റിറ്റ്യൂഷനല്‍ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഫെസ്റ്റിലുടനീളം മുഴുവന്‍ സ്ഥാപനങ്ങളുടെയും സജീവ സാന്നിദ്ധ്യമുണ്ടാകണമെന്നും ചെയര്‍മാന്‍ പറപ്പൂര്‍ സി.എച്ച്. ബാപ്പുട്ടി മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാരുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി, യു.ശാഫി ഹാജി, സിബാഖ് ചെയര്‍മാന്‍ കെ.സി. മുഹമ്മദ് ബാഖവവി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു