Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം നാളെ തുടങ്ങും

തെന്നിന്ത്യയിലെ ഉന്നത മതവിജ്ഞാന കേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ 48 ാം വാര്‍ഷിക 46 ാം സനദ്്ദാന സമ്മേളനം ഈ മാസം 14,15,16 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളീയ സമൂഹത്തിന് നേരിന്റെ ദിശാബോധം പകര്‍ന്നു നല്‍കിയ ജാമിഅ നൂരിയ്യയുടെ വാര്‍ഷികാഘോഷത്തില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സമ്മേളനം ഉജ്ജ്വല വിജയമാക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ആദ്യദിവസമായ വെള്ളിയാഴ്ച 3.45 ന് ജാമിഅ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച പ്രിന്‍സിപ്പല്‍ പ്രൊ. കെ ആലിക്കുട്ടി മുസ്്ല്യാര്‍, സ്വാഗതസംഘം ജന.കണ്‍വീനര്‍ ഹാജി കെ. മമ്മദ് ഫൈസി, കണ്‍വീനര്‍ പി.പി മുഹമ്മദ് ഫൈസി എന്നിവര്‍ വിശദീകരിച്ചു.
              നാലരക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ഹൈദരാബാദ് ശൈഖുല്‍ ജാമിഅ നിസാമിയ്യയിലെ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനം നീര്‍വ്വഹിക്കും. വൈകീട്ട് 630ന് ആദര്‍ശ സമ്മേളനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കോട്ടുമല ടി.എം ബാപ്പുമുസ്്ല്യാര്‍ ഉല്‍ഘാടനം ചെയ്യും. മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്്മത്തുല്ല ഖാസിമി മൂത്തേടം വിഷയം അവതരിപ്പിക്കും. 930ന് പ്രാര്‍ത്ഥനാ സമ്മേളനത്തിന് സി. കോയക്കുട്ടി മുസ്്ല്യാര്‍ നേതൃത്വം നല്‍കും