Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഫൈസാബാദ് പാല്‍കടലാവും
ജാമിഅഃ നൂരിയ്യ വാര്‍ഷികം ഇന്നു സമാപിക്കും
പട്ടിക്കാട്: ആത്മീയ വിദ്യയുടെ മാതൃസ്ഥാപനമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജിന്റെ നാല്‍പത്തെട്ടാം വാര്‍ഷിക നാല്‍പത്തിയാറാം സനദ്ദാന സമ്മേളനം ഇന്നു വൈകീട്ട് 7ന് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. നാടിന്റെ നാനാദിക്കുകളില്‍ നിന്നൊഴുകിയെത്തുന്ന പതിനായിരക്കണക്കിന് പണ്ഡിതരും വിദ്യാര്‍ത്ഥികളും പൗരമുഖ്യരും സംബന്ധിക്കുന്ന മഹാസംഗമത്തിന് ഫൈസാബാദില്‍ സജ്ജീകരിച്ച പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങിക്കഴിഞ്ഞു. സമാപന സമ്മേളനവേദിയില്‍ അണിനിരക്കുന്ന പ്രൗഢോജ്വല വ്യക്തികളുടെ സാന്നിധ്യത്തില്‍ 224 മൗലവി ഫാസില്‍ ഫൈസി ബിരുദധാരികള്‍ സനദുകള്‍ ഏറ്റുവാങ്ങും.
ജാമിഅഃയുടെ സന്തതികളായി ലോകത്തെമ്പാടും പ്രബോധനം നിര്‍വഹിക്കുന്ന ആയിരങ്ങളിലേക്ക് പാരമ്പര്യത്തിന്റെയും നൈരന്തര്യത്തിന്റെയും പ്രതിനിധികളായി ഇവര്‍ ഇന്നുമുതല്‍ ഇറങ്ങിത്തിരിക്കും. 7 മണിക്ക് സമാപന സമ്മേളനം കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ജാമിഅഃ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതപ്രസംഗവും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സനദ്ദാന പ്രസംഗവും നിര്‍വഹിക്കും. കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. അബ്ദുസമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി. അബ്ദുല്‍ഹമീദ്, യു.എ.ഇ, കുവൈത്ത് അംബാസഡര്‍മാര്‍ പ്രസംഗിക്കും.