സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തി
കോഴിക്കോട് : സമസ്ത നേതാക്കളുമായി സംസാരിച്ച ശേഷമാണ് എ.പി. വിഭാഗം സുന്നികളുടെ പരിപാടിയില്‍ ലീഗ് പങ്കെടുക്കുന്നത്. സമസ്തയുമായുള്ള ബന്ധത്തിന് യാതൊരു പോരായ്മയുമില്ല. സമസ്തക്കും ലീഗിനുമിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിക്കുണ്ടെങ്കില്‍ അത് നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.തീവ്രവാദത്തെ ഒരു പ്രത്യേക സമുദായവുമായി ബന്ധപ്പെടുത്തുന്നത് അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു.




