ദുബൈ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക തീര്‍ത്തു
ദുബായ് : "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് മനുഷ്യ ജാലിക തീര്‍ത്ത്. എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഉത്ഘാടനം ചെയ്ത്തു. യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് സതീഷ് മുഖ്യ പ്രഭാഷണവും ,അബ്ദുല്‍ കബീര്‍ യമാനി പ്രമേയ പ്രഭാഷണവും നടത്തി. ഒട്ടനവദി മതങ്ങളും ജാതികളും ഉള്ള ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കാത്സൂക്ഷിക്കാന്‍ നാം തെയ്യാറവണം. മാറാടും, ഗുജറാത്തും, വേള്‍ഡ് ട്രേഡ് സെന്റെര്‍ എന്നിവയും ഒരു മതത്തെ പ്രതികൂട്ടില്‍ നിര്‍ത്താനുള്ള ശ്രമത്തെ ജാലികയില്‍ അപലപിച്ചു. ജലീല്‍ പട്ടാമ്പി (ജനറല്‍ സെക്രട്ടറി,ഇന്ത്യന്‍ മീഡിയ ഫോറം), സൈനുദ്ധീന്‍ ചേലേരി (മിഡിലീസ്റ്റ് ചന്ദ്രിക),അബ്ദുസ്സലാം ബാഖവി (ദുബായ് സുന്നി സെന്റര്‍) തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.





