ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി
ദാറുല്‍ ഹുദാ ഇന്‍റര്‍ കോളീജിയേറ്റിന് (സിബാഖ്)തുടക്കമായി
നാളെ സമാപിക്കും
തിരൂരങ്ങാടി : ദാറുല്‍ ഹുദാ അന്തര്‍കലാലയ കലോല്‍സവത്തിന്റെ ഗ്രാന്റ് ഫിനാലയിലെ വിജയകള്‍ക്ക് വിതരണം ചെയ്യാനുള്ള ട്രോഫികള്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ , ഡോ. ബഹാഹുദ്ദീന്‍ മുഹമ്മദ് നദ്‌വി , അബ്‌ദുറബ്ബ് എം.എല്‍.എ സംബന്ധിച്ചു. ദാറുല്‍ ഹുദാ ഇന്‍റര്‍ കോളീജിയേറ്റ് മീറ്റിനോടനുബന്ധിച്ചുള്ള ടീം പരേഡ് ഇന്നലെ നടന്നു. വൈകീട്ട് 4 മണിക്ക് മഖാം സിയാറത്തോടെ ആരംഭിച്ച ടീം പരേഡ് ഘോഷയാത്ര ഹിദായ നഗറില്‍ സമാപിച്ചു. കേരളത്തിലെ പതിനാര് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 2000 ത്തോളം പേര്‍ വ്യത്യസ്ഥ ഗ്രൂപ്പുകളിലായി പരേഡില്‍ അണിനിരന്നു. പരേഡിന് ശേഷം 5.30ന് സിബാഖ് നഗരിയില്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ കൊടിയുയര്‍ത്തുന്നതോടെ സിബാഖിന് ഔദ്യോഗിക തുടക്കമായി.





