'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍'
മനുഷ്യജാലിക: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോട്ടയ്ക്കല്‍ : 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി 26ന് കോട്ടയ്ക്കലില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ചങ്കുവെട്ടി പി.എം. ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് വൈകീട്ട് നാലുമണിയോടെ ജാലികയുടെ മുന്നോടിയായുള്ള റാലി ആരംഭിക്കും. താഴെ കോട്ടയ്ക്കലില്‍ സമാപിക്കും. പിന്നീട് പ്രവര്‍ത്തകര്‍ സൗഹാര്‍ദത്തിന്റെ ജാലിക തീര്‍ക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ മുഖ്യാതിഥിയാകും. വൈകീട്ട് ഏഴിന് നടക്കുന്ന സൗഹൃദ സെമിനാര്‍ വനംമന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാലിക സന്ദേശയാത്രയ്ക്ക് വ്യാഴാഴ്ച ഒതുക്കുങ്ങലില്‍ സ്വീകരണം നല്‍കും. മേഖലയിലെ എട്ട് ക്ലസ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്ന 70 ശാഖകളില്‍നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജാലികയുടെ സന്ദേശവുമായി കോട്ടയ്ക്കല്‍ മേഖലാ കമ്മിറ്റി 23ന് ഒതുക്കുങ്ങല്‍ മുതല്‍ വെന്നിയൂര്‍ വരെ റോഡ് ഷോ നടത്തും. ക്ലസ്റ്ററുകളില്‍ പ്രചാരണപദയാത്രയും ബൈക്ക് റാലികളും നടത്തും. 25ന് ശാഖാതലങ്ങളില്‍ വിളംബരറാലിയും സൗഹൃദസായാഹ്നവും ഉണ്ടാകും. മനുഷ്യജാലികയുടെ നടത്തിപ്പിന് 313 അംഗ വളണ്ടിയര്‍ കേഡറ്റുകള്‍ സജ്ജമായിട്ടുണ്ട്. ഇവര്‍ക്കുള്ള അവസാനഘട്ട പരിശീലനം 23ന് നടക്കുമെന്ന് ഭാരവാഹികളായ എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ജില്ലാ കണ്‍വീനര്‍ യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, സയ്യിദ് സി.പി.എം. തങ്ങള്‍, ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി, അലി കുളങ്ങര, കെ.വി. ജഅഫര്‍ എന്നിവര്‍ അറിയിച്ചു.
SKSSF ജാലികാ വിചാരം നടത്തി
ചിത്താരി : റിപ്പബ്ലിക് ദിനത്തില്‍ SKSSF നടത്തുന്ന 'മനുഷ്യജാലിക'യുടെ പ്രചരണാര്‍ഥം ചിത്താരി ക്ലസ്റ്റെര്‍ SKSSF ജാലികാ വിചാരം സൌത്ത് ചിത്താരി ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ സ്മാരക ഇസ്ലാമിക് സെന്റെറില്‍ നടത്തി. ചിത്താരി ശാഖാ പ്രസിഡന്റ് നൌഫല്‍ കൂളിക്കാട് അധ്യക്ഷത വഹിച്ചു. ചിത്താരി ക്ലസ്റ്റെര്‍ പ്രസിഡണ്ട് ഖലീല്‍ മൌലവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മേഖലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കുണിയ ജാലികാ വിചാരം നടത്തി. സുന്നീ മഹല്‍ ഫെഡെറേഷന്‍ ജില്ലാ സെക്രട്ടറി കെ.യു ദാവൂദ് പ്രസംഗിച്ചു. മുഹമ്മദ് കൊട്ടിലങ്ങാട് സ്വാഗതാവും ശാഖാ സെക്രട്ടറി റാഷിദ് കൂളിക്കാട് നന്ദിയും പറഞ്ഞു. മറ്റെന്നാള്‍ നടക്കുന്ന SKSSF ചിത്താരി ക്ലസ്റ്റെരിന്റെ മനുഷ്യജാലിക പ്രചാരണ റാലിക്ക് അന്തിമ രൂപം നല്‍കി. വൈകുന്നേരം നടക്കുന്ന റാലി നോര്‍ത്ത് ചിത്താരി അസീസിയ്യ മദ്രസയില്‍ നിന്നും ആരംഭിച്ച് മടിയന്‍ മാണിക്കൊത്തില്‍ അവസാനിക്കും.
മനുഷ്യജാലിക പ്രചരണ പദയാത്ര 22, 23 തീയ്യതികളില്‍
കാസര്‍കോട് : ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതന്‍’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് പദയാത്ര 22, 23 തീയ്യതികളില്‍ നടക്കും. ജനുവരി 26 ന് തൃക്കരിപ്പുരില്‍ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലയിലെ നാല്‍പതോളം ക്ലസ്റ്ററുകള്‍ വെച്ച് 62-ാം റിപ്പബ്ലിക് ദിനത്തെ സൂചിപ്പിക്കുന്ന 62 അംഗ പദയാത്ര സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ് ദാരിമി ബെദിര, അബൂബക്കര്‍ സാലുദ് നിസാമി, സുഹൈര്‍ അസ്ഹരി, താജുദ്ദീന്‍ ദാരിമി, എം.എ ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി, മൊയ്തു ചെര്‍ക്കള, വൈ. ഹനീഫ് കുമ്പഡാജ തുടങ്ങിയവര്‍ സംബന്ധിച്ചു.
മാനവ സൗഹൃദ സംഗമം (വെള്ളിയാഴ്‌ച)
കാസറഗോഡ് : സമൂഹത്തിനകത്തു നിന്നു മുളച്ചു പൊന്തുന്ന വര്‍ഗ്ഗീയ ചിന്തകള്‍ക്കും നാട്ടില്‍ നിലനില്‍ക്കുന്ന അസമത്വത്തിനും എതിരെ മനുഷ്യ മനസ്സുകളെ ഒന്നിപ്പിച്ച് മാനവീക ഐക്യം ദൃഢമാക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ക്ലസ്റ്റര്‍ കമ്മിറ്റി വെള്ളിയാഴ്‌ച മൂന്ന് മണിക്ക് അണങ്കൂരില്‍ മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ജനുവരി 26 ന് തൃക്കരിപ്പൂരില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചാരണ ഭാഗമായാണ് പരിപാടി.
റഹ്‌മത്തുള്ള ഖാസിമി മുത്തേടം ഉദ്‌ഘാടനം ചെയ്യും. ഹാരിസ് ബെദിര അധ്യക്ഷത വഹിക്കും. സംയുക്ത ജമാഅത്ത് സെക്രട്ടറി ടി.ഇ.അബ്‌ദുള്ള, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സി.കെ.കെ. മാണിയൂര്‍, പി.ബി. അബ്‌ദുല്‍ റസാഖ് ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, എ.അബ്‌ദുല്‍ റഹ്‌മാന്‍, കരുണ്‍ താപ്പ, ടി.എം.എ.കരീം, അഡ്വ. കെ. ശ്രീകാന്ത്, എന്‍.എ. നെല്ലിക്കുന്ന് പ്രസംഗിക്കും.
മനുഷ്യജാലിക സെമിനാര്‍ തൃക്കരിപ്പൂരില്‍ നടത്തി
തൃക്കരിപ്പൂര്‍ : രാഷ്‌ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് 26ന് തൃക്കരിപ്പൂരില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ മുന്നോടിയായി ബസ്‌സ്റ്റാന്റ് പരിസരത്ത് സെമിനാര്‍ സംഘടിപ്പിച്ചു. നാഫിക്ക് അസ്‌അദിയുടെ അധ്യക്ഷതയില്‍ താജുദ്ദീന്‍ ദാരിമി ഉദ്‌ഘാടനം ചെയ്യ്‌തു. ഉമര്‍ഹുദവി പൂളപ്പാടം വിഷയാവതരണം നടത്തി.
വിവിദ രാഷ്ട്രീയ നേതാക്കളായ മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീര്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ കെ രാജേന്ദ്രന്‍, സി പി എം ലോക്കല്‍ സെക്രട്ടറി എം രാമചന്ദ്രന്‍, ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് മനോഹരന്‍ കൂവാരത്ത്, ഇ വി ഗണേശന്‍ ബഷീര്‍ ഫൈസി മാണിയൂര്‍, അബ്‌ദുസത്താര്‍ ചന്തേര, സഈദ് ദാരിമി എന്നിവര്‍ സംസാരിച്ചു. ഹാഷിം അരിയില്‍ മോഡറേറ്ററായിരുന്നു. ഇസ്‌മയില്‍ മാസ്റ്റര്‍ സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു




