Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബായ് എസ്.കെ.എസ്.എസ്.എഫ്. മനുഷ്യ ജാലിക ഇ.ടി.ബഷീര്‍ ഉത്ഘാടനം ചെയ്യും 
ദുബായ് : "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28ന് വെള്ളിയാഴ്ച വൈകുന്നേരം 6:30  മണിക്ക് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന  മനുഷ്യ ജാലിക  ദുബായ് സുന്നി സെന്റര് വൈസ് പ്രസിഡന്റ്‌ അബ്ദുസ്സലാം ബാഖവിയുടെ അധ്യക്ഷതയില്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി. ഉത്ഘാടനം  ചെയ്യും.യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ്‌ സതീഷ്‌ മുഖ്യ പ്രഭാഷണവും ,ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി പ്രമേയ പ്രഭാഷണവും നടത്തും. ജലീല്‍ പട്ടാമ്പി (ജനറല്‍ സെക്രട്ടറി,ഇന്ത്യന്‍ മീഡിയ ഫോറം), സൈനുദ്ധീന്‍ ചേലേരി  (മിഡിലീസ്റ്റ് ചന്ദ്രിക),അബ്ദുസ്സലാം ബാഖവി (ദുബായ് സുന്നി സെന്റര്‍) തുടങ്ങിയവര്‍  പരിപാടിയില്‍ സംബന്ധിക്കും.  തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് - വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന്  മനുഷ്യ ജാലിക തീര്‍ക്കും.എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ.നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും. എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് പ്രസിഡന്റ്‌ അബ്ദുല്‍ ഹകീം ഫൈസി സ്വാഗതവും,ജനറല്‍ സെക്രട്ടറി ശരഫുധീന്‍ പൊന്നാനി നന്ദിയും പറയും.
എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിലുള്ള മുഴുവന്‍ ജില്ലകളിലെ പ്രവര്‍ത്തകരും പ്രചരണം സജീവമക്കുകയും,,ക്രത്യ സമയത്ത് തന്നെ  പരിപാടിയില്‍ പങ്കെടുക്കണമെന്നും  എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു.