Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്തയുടെ വൈജ്ഞാനിക വിപ്ലവം ലോകത്തിന് മാതൃക: ചെറുശ്ശേരി

എടവണ്ണ: പ്രവാചകരുടെയും സ്വഹാബത്തിന്റെയും പൂര്‍വ്വീക മഹത്തുകളുടെയും പാത അനുദാവനം ചെയ്തതാണ് സമസ്തക്ക് കേരളത്തില്‍ അജയ്യ നേട്ടം സൃഷ്ടിക്കാനാവുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വൈജ്ഞാനിക സാമൂഹ്യ സാംസ്കാരിക വിപ്ലവത്തോട് കിടപിടിക്കാന്‍ ഇന്നേവരെ ഇതര പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമായിട്ടില്ല. എടവണ്ണ ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന എടവണ്ണ സുന്നീസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
          സമസ്ത നടത്തിയ വൈജ്ഞാനിക വിപ്ലവം ലോകത്തിന് തന്നെ മാതൃകയാണ് തന്റെ കാലശേഷം ദീനില്‍ ഭിന്നിപ്പുകള്‍ വരുമെന്ന പ്രവാചക വചനം അന്വര്‍ത്ഥമാണ്. വിശുദ്ധ പ്രവാചകന്റെ മാതൃക വികലപ്പെടുത്താതെ പിന്തുടരുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്നും ചെറുശ്ശേരി പറഞ്ഞു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ളാ ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ഏറനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ ബഷീര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഹാജി യു. മുഹമ്മദ് ശാഫി പ്രസംഗിച്ചു. കെ. ഷൗക്കത്ത് സ്വാഗതം പറഞ്ഞു.വൈകിട്ട് 5മണിക്ക് നടന്ന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
         കെ.എ മജീദ് ഫൈസി കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, വിവിധ മഹല്ല് ഖാസിമാരായ ഹനീഫ ദാരിമി, ഉമര്‍ദര്‍സി തച്ചണ്ണ, അന്‍വര്‍ ഫൈസി, അലി ഫൈസി, അലി ഫൈസി പാവണ്ണ, സൈനുദ്ദീന്‍ ബാഖവി വടശ്ശേരി, അബ്ദുറഹ്മാന്‍ ഖാസിമി വാക്കാലൂര്‍, സൈനുദ്ദീന്‍ ബാഖവി വടശ്ശേരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വാക്കാലൂര്‍ പ്രസംഗിച്ചു. സ്വദഖത്തുല്ല ദാരിമി സ്വാഗതവും കെ., ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.