"ധര്‍മ നിര്‍വഹണത്തിന് കര്‍മ്മ രംഗത്തിരങ്ങുക"
എസ്.വൈ.എസ് മെംബെര്‍ഷിപ് ഡേ വിജയിപ്പിക്കുക
ചേളാരി: "ധര്‍മ നിര്‍വഹണത്തിന് കര്‍മ്മ രംഗത്തിരങ്ങുക" എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സുന്നി യുവജന സംഘം രാജ്യവ്യാപ്പകമായി നടത്തുന്ന മെംബെര്‍ഷിപ് വിതരണം നാളെ കാലത്ത് 8 മണി മുതല്‍ ആരംഭിക്കും.ശാഖാതലം തൊട്ട് സംസ്ഥാന തലം വരെ നിര്‍വഹണധിക്കാരികളെ ചുമതലപ്പെടുത്തിയിരിക്കുന്നു. സദാചാര നിഷ്ഠയും ധര്‍മ്മ ബോധവും സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാനും, ഉയര്‍ന്ന മൂല്യമുള്ളവര്‍ പോതുധാരയിലെക്ക് വന്നു ചെരാനുമാണ് മെംബെര്‍ഷിപ് ഡേ നടത്തുന്നത് .




