Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
 മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചവര്‍ക്കായി 2, 3 തിയ്യതികളില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് ക്യാമ്പസില്‍ നടത്തപ്പെടുന്ന ഹജ്ജ് പഠന ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.പതിനായിരത്തോളം ഹാജിമാര്‍ക്ക് ഒന്നിച്ചിരുന്ന് ക്ലാസ് ശ്രവിക്കാനുള്ള വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി, താത്ക്കാലിക ഹൗളുകള്‍, വിശാലമായ ഭക്ഷണ ഹാള്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ബാത്ത്റൂമുകള്‍, ഹെല്‍പ്പ് ഡസ്ക്, ക്ലോക്ക് റൂം എന്നിവ സജ്ജീകരിച്ചു. മലപ്പുറം എം.ബി. ആസ്പത്രിയുടെ സഹകരണത്തോടെ വിദഗ്ധ മെഡിക്കല്‍ സേവനം ലഭ്യമാക്കും.