സമസ്ത : പ്രചരണ സമ്മേളനം ഇന്ന് കറാമയില്‍
ദുബൈ : സത്യസാക്ഷികളാവുക എന്ന സന്ദേശമുയര്‍ത്തി 2012 ഫെബ്രുവരിയില്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രചരണ സമ്മേളനം ഇന്ന് (വെള്ളി) വൈകിട്ട് 6 മണിക്ക് കറാമ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരളാ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് മുഖ്യ പ്രഭാഷണം നടത്തും. ഹംസക്കുട്ടി മുസ്ല്യാര്‍ ആദ്യശ്ശരി പി.പി മുഹമ്മദ് ഫൈസി മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ദേര, റാഷിദിയ്യ എന്നിവിടങ്ങളില്‍ നിന്ന് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 055/9669139, 050/7386308




