Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅ നൂരിയ്യ അറബിക്‌കോളേജ് സുവര്‍ണജൂബിലി പ്രഖ്യാപനം 21ന്
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്‌കോളേജിന്റെ സുവര്‍ണജൂബിലി പ്രഖ്യാപനം 21ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. രാവിലെ 11ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജാമിഅ നൂരിയ്യ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍, ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും. സുവര്‍ണജൂബിലി ഓഫീസ് ഉദ്ഘാടനം 28ന്‌സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും.