Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മതപ്രഭാഷണ പരമ്പര തുടങ്ങി
കരിങ്കല്ലത്താണി: ദേശീയപാത 213ലെ നാട്ടുകല്‍ മഖാം ഉറൂസിന്റെ ഭാഗമായുള്ള നാലുദിവസത്തെ മതപ്രഭാഷണ പരമ്പരയ്ക്ക് മുഹമ്മദ് ഹാജി നഗറില്‍ തുടക്കമായി. തിരുവനന്തപുരം അഹമ്മദ് കബീര്‍ ബാഖവി, കോഴിക്കോട് കുട്ടി ഹസ്സന്‍ ദാരിമി, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം എന്നിവരാണ് പ്രഭാഷകര്‍. പ്രധാന ചടങ്ങായ ദിക്‌റ് ദുആ സമ്മേളനം വെള്ളിയാഴ്ച രാത്രി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച അന്നദാന ചടങ്ങും മൗലീദ് പാരായണവും ഉണ്ടാകും.