Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആണ്ട്‌നേര്‍ച്ച തുടങ്ങി
ചെമ്മാണിയോട്: പുത്തന്‍പള്ളി മഖാമില്‍ പന്തലാന്‍ മമ്മുമുല്ല ഹാജിയുടെ 21-ാം ആണ്ട് നേര്‍ച്ച തുടങ്ങി. ഞായറാഴ്ച രാത്രി പുത്തന്‍പള്ളി ഖാസി ഇസ്മാഈല്‍ ഫൈസിയുടെ ആമുഖപ്രഭാഷണത്തോടെയാണ് നേര്‍ച്ച തുടങ്ങിയത്. യൂനുസ് ദാരിമി താണിക്കുത്ത് മുഖ്യപ്രഭാഷണം നടത്തി. തിങ്കളാഴ്ച ബഷീര്‍ ദാരിമി പനങ്ങാങ്ങര പ്രഭാഷണം നടത്തി. ബുധനാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന സിയാറത്ത് സംഗമവും സമ്മേളനവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്ക് മൗലീദ് പാരായണവും അന്നദാനവും നടക്കും.