Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കുറുവ ഹിദായത്തുല്‍ ഇസ്‌ലാം സമ്മേളനം ഇന്നുമുതല്‍
കുറുവ: കുറുവ ഹിദായത്തുല്‍ ഇസ്‌ലാം സഭ വാര്‍ഷിക സമ്മേളനം 29മുതല്‍ ജനവരി 5വരെ നടക്കും. സാംസ്‌കാരിക സമ്മേളനം, പ്രഭാഷണ പരമ്പര, ദിക്ര്‍ ദുഹാ മജ്‌ലിസ് എന്നിവയുണ്ടാകും. 29ന് വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 30ന് സാംസ്‌കാരിക സമ്മേളനം കെ.സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വാണിദാസ് എളയാവൂര്‍ മുഖ്യപ്രഭാഷണം നടത്തും.
സമസ്ത ഹൈവേ മാര്‍ച്ച്
ശ്രീകണ്ഠപുരം: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നടത്തുന്ന ഹൈവേ മാര്‍ച്ചില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് 50 സ്ഥിരം ജാഥാംഗങ്ങളെ പങ്കെടുപ്പിക്കാന്‍ എസ്.വൈ.എസ്.യോഗം തീരുമാനിച്ചു. സുബൈര്‍ ബാഖവി അധ്യക്ഷനായി.
ദാറുന്നജാത്ത് കണ്‍വെന്‍ഷന്‍
കരുവാരകുണ്ട്: ദാറുന്നജാത്ത് ഇസ്‌ലാമിക് സ്ഥാപനങ്ങളുടെ 36-ാം വാര്‍ഷികത്തോടനുബന്ധിച്ചും കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണത്തോടനുബന്ധിച്ചും മേഖലാ പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തി. കാളികാവ്, ചോക്കാട്, തുവ്വൂര്‍, എടപ്പറ്റ, മേലാറ്റൂര്‍ എന്നിവിടങ്ങളിലാണ് കണ്‍വെന്‍ഷനുകള്‍ ചേര്‍ന്നത്. വിവിധ കണ്‍വെന്‍ഷനുകളില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പി. സൈതാലി മുസ്‌ലിയാര്‍, എം. മൊയ്തീന്‍കുട്ടി ഫൈസി, ഇ. മൊയ്തീന്‍ ഫൈസി, എന്‍.കെ. അബ്ദുറഹ്മാന്‍, എം. അലവി, എം. ബഷീര്‍ ഹാജി, വി. ഖാലിദ്, കളത്തില്‍ കുഞ്ഞാപ്പു ഹാജി, സി. സുലൈമാന്‍, ഫരീദ് റഹ്മാനി, അബ്ദുസലാം ഫൈസി, കെ. മുഹമ്മദ്, പി. ഹസ്സന്‍ മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു.