സ്വാഗതസംഘം രൂപവത്കരിച്ചു
മേലാറ്റൂര്‍: കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ 36-ാം വാര്‍ഷികം, സ്ഥാപക സെക്രട്ടറി കെ.ടി. മാനുമുസ്‌ലിയാരുടെ 3-ാം അനുസ്മരണ സമ്മേളനം എന്നിവയുടെ പ്രചാരണാര്‍ഥം മേലാറ്റൂര്‍ പഞ്ചായത്ത്തല സ്വാഗതസംഘം രൂപവത്കരിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജന. സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: വി.കെ. മുഹമ്മദ്കുട്ടി ഫൈസി (പ്രസി), എം.എം. നൂറുദ്ദിന്‍ (ജന. സെക്രട്ടറി), എ.ടി. ഉമ്മര്‍ ഹാജി (ഖജാ).
പ്രചാരണ സമ്മേളനം
മേലാറ്റൂര്‍: സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എടയാറ്റൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം കേന്ദ്രമദ്രസാ മാനേജ്‌മെന്റ് കമ്മിറ്റി പ്രചാരണ സമ്മേളനം നടത്തി. സമസ്ത ഏറനാട് താലൂക്ക് സെക്രട്ടറി ഒ.ടി. മൂസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.ടി. അബ്ദുള്ളകുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.
ക്വിസ് മത്സരം
കരുവാരകുണ്ട്: ദാറുന്നജാത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികത്തോടനുബന്ധിച്ച് ക്വിസ് റിയാലിറ്റി ഷോ നടത്തും. പ്ലസ്ടു, തത്തുല്യ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപന മേധാവികള്‍ക്ക് രണ്ട് പേരടങ്ങുന്ന ടീമിനെ പങ്കെടുപ്പിക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 5001, 3001, 2001 എന്നിങ്ങനെ കാഷ് അവാര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495530159, 9495194372.




