Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത 85-ാം വാര്‍ഷികം:
സുന്നി യുവജന സംഘം നേത്യ സംഗമം ഇന്ന്
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുന്നി യുവജനം സംഘം സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളുടെ ഒത്തു ചേരല്‍ ഇന്ന് ചേളാരി സമസ്താലയത്തില്‍ 11 മണിക്ക് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് തയാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ ചര്‍ച്ച നടത്തി സുന്നി യുവജന സംഘം ഏറ്റെടുക്കേണ്ടുന്ന പദ്ധതികളുടെ പ്രോയോഗിക രൂപത്തിന് നേതൃസംഗമം അന്തിമ രൂപം നല്‍കും.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, മുക്കം ഉമ്മര്‍ ഫൈസി, പി പി മുഹമ്മദ് ഫൈസി, ഹാജി കെ മമ്മദ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, റഹ്മത്തുള്ള ഖാസിമി മൂത്തേടം, കെ.എ.റഹ്മാന്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍ സംസാരിക്കും.