Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സ്വാഗതസംഘം
തിരൂരങ്ങാടി: സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 85-ാം വാര്‍ഷിക സമ്മേളന പ്രചാരണത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: ഇസ്ഹാഖ്ബാഖവി (ചെയ.), വി.എം മൗലവി (ജന.കണ്‍), വി അബ്ദുള്ളകോയഹാജി (ട്രഷ.).
മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍
തിരൂരങ്ങാടി: സമസ്തകേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ചെമ്മാട് റേഞ്ച് കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി യു. ശാഫിഹാജി ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ജാഫര്‍ താനൂര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി അബ്ദുള്ളക്കോയഹാജി (പ്രസി.), കെ.കെ. ഇല്യാസ് (ജന.സെക്ര.), വി.കെ. കുഞ്ഞിമുഹമ്മദ് (ട്രഷ.).
മഞ്ചേരി: യു.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമവകുപ്പ് രൂപവത്കരിച്ചതിലും അറബിക് സര്‍വകലാശാല ആരംഭിക്കാനുള്ള പ്രഖ്യാപനത്തിലും മഞ്ചേരി റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ അഭിനന്ദിച്ചു. ടി.എച്ച്. കുഞ്ഞാലിഹാജി അധ്യക്ഷത വഹിച്ചു. പി.ടി. അഷ്‌റഫ് ഹാജി, മാടായി അബ്ദുള്ള, ടി.എം. നാസര്‍, വാര്യത്ത് മുഹമ്മദ് ഹാജി, കെ. അബ്ദുറസാഖ് ഫൈസി എന്നിവര്‍ സംസാരിച്ചു.
സമസ്തപ്രചാരണസമ്മേളനം
നടുവണ്ണൂര്‍: സമസ്തയുടെ 85-ാം വാര്‍ഷികസമ്മേളനത്തിന്റെ പ്രചാരണ പൊതുയോഗം ഡിസംബര്‍ 21ന്പള്ളിയത്ത്കുനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 6.30ന് സി.എസ്.കെ. തങ്ങള്‍ പാലേരി ഉദ്ഘാടനംചെയ്യും.
അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കാട്പ്രഭാഷണം നടത്തും. ടി.പി. പര്യയിക്കുട്ടിഹാജി അധ്യക്ഷതവഹിക്കും ടി.കെ. അബ്ദുള്ള, എം.എം. അബ്ദുള്‍അസീസ്മൗലവി, പി.കെ. മുഹമ്മദലി ദാരിമി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.