ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി "ബോധനം" ക്യാമ്പ് നടത്തി
ദുബൈ: ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന "ബോധനം" പ്രവര്‍ത്തക ക്യാമ്പിന്ന് അല്‍ വുഹൈദ സുന്നി സെന്റെര്‍ മദ്രസ്സയില്‍ നടത്തി .സമസ്ത 85 ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ യിലെത്തിയ സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും,ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് ഉത്ഘാടനം നിര്‍വഹിച്ചു. ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷന്‍ ഹംസക്കുട്ടി മുസ്ലിയാര്‍ ആദ്രശ്ശേരി ഉത്ഘാടനം നിര്‍ വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളക്ക് നാസര്‍ ഫൈസി നേത്രത്വം നല്‍കി. ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ഫൈസിയുടെ ആദ്യക്ഷതയില്‍ നടന്ന ക്യാമ്പിന്ന് സെക്രട്ടറി ഷറഫുദ്ധീന്‍ പൊന്നാനി സ്വാഗതവും എം.ബി.എ ഖാദര്‍ നന്ദിയും പറഞ്ഞു. യു.എ.ഇ - എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ഷറഫുദീന്‍ ഹുദവി, ഷകീര്‍ കോളയാട്, അബ്ദുല്‍ കരീം എടപ്പാള്‍ ശൗകത്ത് അലി ഹുദവി, ഹൈദര്‍ അലി ഹുദവി, മുനീര്‍ ഹുദവി, അബ്ദുآ കരീം ഹുദവി , മന്‍സൂര്‍ മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു




