ഖാസിയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് മംഗലാപുരത്ത് പ്രകടനവും പൊതുയോഗവും
മംഗലാപുരം:ചെമ്പരിക്കയിലെ ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മംഗലാപുരം നഗരത്തില്‍ പ്രകടനവും ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ പൊതുയോഗവും നടത്തി.
ദക്ഷിണ കന്നഡ ഖാസി ത്വാക അഹമ്മദ് മുസ്‌ല്യാര്‍, ജബ്ബാര്‍ ഉസ്തമിത്തബയല്‍, സൈനുല്‍ അബിദീന്‍ തങ്ങള്‍, അബ്ദുള്‍ അസീസ് ദാരിമി, യു.ടി.കാദര്‍ എം.എല്‍.എ, ഇബ്രാഹിം കോടിച്ചാല്‍, മുന്‍ മേയര്‍ കെ.അഷ്‌റഫ്, വാഹിദ് ഫെയ്‌സി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പൊതുയോഗത്തിന് ശേഷം കര്‍മസമിതി നേതാക്കള്‍കേസ് പുനരന്വേഷിക്കാന്‍ സി.ബി.ഐ.യുടെ ഉന്നത സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നല്കാനുള്ള നിവേദനം ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എന്‍.എസ്. ചെന്നപ്പ ഗൗഡയ്ക്ക് നല്കുകയായിരുന്നു.




