Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദുബൈ എസ്.കെ.എസ്.എസ്.എഫ്  "ബോധനം"ക്യാമ്പിന്ന് തുടക്കമായി
ദുബൈ: ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന "ബോധനം" പ്രവര്‍ത്തക ക്യാമ്പിന്ന് അല്‍ ഹുവൈദ സുന്നി സെന്റെര്‍ മദ്രസ്സയില്‍ തുടക്കമായി. ജംഇയ്യത്തുല്‍آ ഉലമ 85 ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ യിലെത്തിയ സുന്നി യുവജനസംഘം സംസ്ഥന ജനറല്‍ സെക്രട്ടറിയും,ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഉസ്താദ് ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് ക്യാമ്പിന്റെ ഉത്ഘാടനം നിര്വഹിച്ചു. യു.എ.ഇ - എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്   സയ്യിദ് ശുഐബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി.  അബ്ദുല്‍ ഹക്കീം  ഫൈസി, ഷറഫുദീന്‍ പൊന്നാനി, ഷറഫുദീന്‍ ഹുദവി, സുല്‍ത്താന്‍,  ശൗകത്ത് അലി ഹുദവി, ഹൈദര്‍ അലി ഹുദവി, മുനീര്‍ ഹുദവി,  തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുآ കരീം ഹുദവി സ്വാഗതവും മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.