Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ക്ലസ്റ്റര്‍ സമ്മേളനം
പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ് തൂത ക്ലസ്റ്റര്‍ സമ്മേളനവും സമസ്ത സമ്മേളന പ്രചാരണ റെയ്ഞ്ചുതല ഉദ്ഘാടനവും തൂത ശംസുല്‍ ഉലമ നഗറില്‍ നടന്നു. കോഴിക്കോട് വലിയഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് നാസിര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനംചെയ്തു. ശറഫുദ്ദീന്‍ തങ്ങള്‍ തൂത അധ്യക്ഷതവഹിച്ചു. ഒ.കെ.എം മൗലവി ആനമങ്ങാട്, കെ.എസ്.എം. ഹിബത്തുള്ള ദാരിമി, സി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എ. റഷീദ് ഫൈസി, കെ.ഹംസ ഫൈസി, സി.കെ. ഉമ്മര്‍ മൗലവി, അബ്ദുല്‍ ഹലീം വാഫി, കെ.കെ. അബ്ദുസ്സമദ്, പി.പി. മുഹമ്മദ് മുസ്‌ലിയാര്‍, കെ. ബശീര്‍ മൗലവി, ഉമ്മറുല്‍ ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു
എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍
നിലമ്പൂര്‍: മമ്പാട് എം.ഇ.എസ്.കോളേജില്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പസ്‌കോള്‍ പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തി. കാമ്പസ് വിങ് സംസ്ഥാന ചെയര്‍മാന്‍ സാജിദ് തിരൂര്‍, ആരിഫ്, ഷെരീഫ് തൃപ്പനച്ചി, റിയാസ് മുസ്‌ലിയാര്‍, എ. സാജിദ്, ഫൈസല്‍ മമ്പാട്, മുഹമ്മദ് ഉദൈഫ് എന്നിവര്‍ സംസാരിച്ചു.
മുഅല്ലിം ദിനാചരണം
താനൂര്‍: മീനടത്തൂര്‍ എം.എ മദ്രസകമ്മിറ്റി നടത്തിയ മുഅല്ലിം ദിനാചരണം അബ്ദുറഹിമാന്‍ ബാഖവി ഉദ്ഘാടനംചെയ്തു. ഇ.സി.എം ബാവ ഹാജി അധ്യക്ഷതവഹിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സിദ്ദിഖ് അല്‍ഹസനി എന്നിവര്‍ ക്ലാസെടുത്തു. പഴയകാല അധ്യാപകരായ വി. കുഞ്ഞിമൊയ്തീന്‍, വി. മൊയ്തു എന്നിവരെ ആദരിച്ചു. കൂറമ്പത്ത് മുഹമ്മദ് ഹാജി, സി.കെ. മുഹമ്മദ്കുട്ടി ഹാജി, എം. മൊയ്തീന്‍ മൂപ്പന്‍, ടി. സ്വാലിഹ് എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത സമ്മേളനം: ഓഫീസ് ഉദ്ഘാടനം
വേങ്ങര: കൂരിയാട് നടക്കുന്ന സമസ്ത 85-ാം വാര്‍ഷികത്തിന്റെ സ്വാഗതസംഘം ഓഫീസ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.എം. ജിഫ്‌രി തങ്ങള്‍ അധ്യക്ഷതവഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കെ. മമ്മദ് ഫൈസി, കെ.കെ.എസ്. തങ്ങള്‍, പി.പി. സഫീര്‍ബാബു, എം.എം. കുട്ടി മൗലവി, സലാഹുദ്ദീന്‍ ഫൈസി, പി.പി. മുഹമ്മദ് ഫൈസി, അബ്ദുല്‍ഖാദിര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.