Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഖാസിയുടെ മരണം: പോസ്റ്റോഫീസ് ധര്‍ണ നടത്തി
കാസര്‍കോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐ.യുടെ ഉന്നതതല സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഖാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് മുമ്പില്‍ സായാഹ്ന ധര്‍ണ നടത്തി.
സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണം ഏല്പിക്കണമെന്നും ധര്‍ണ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, സി.ബി.ഐ. ഡയറക്ടര്‍ എന്നിവര്‍ക്ക് രേഖാമൂലം സംയുക്ത സമരസമിതി നിവേദനം അയച്ചു.
എസ്.വൈ.എസ്. ജില്ലാ ജോ.സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഇ.അബ്ദുല്ലക്കുഞ്ഞി അധ്യക്ഷനായി. ദിശ പ്രസിഡന്റ് നൗമാന്‍, ജുനൈദ് ഹനീഫി, ഹുസൈന്‍, താജുദ്ദീന്‍ , അഹമ്മദ് ഷാഫി , സി.എം. അബ്ദുല്ലക്കുഞ്ഞി ഹാജി , സൈദ് എന്നിവര്‍ സംസാരിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ ഹമീദ് കുണിയ സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.