Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ബഹ്‌റൈന്‍ മനുഷ്യജാലിക
സ്വാഗതസംഘ രൂപീകരണവും
സംയുക്തയോഗവും നാളെ മനാമയില്‍

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി ജനുവരിയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'മനുഷ്യജാലിക' യുടെ ബഹ്‌റൈന്‍ തല പ്രചരണങ്ങള്‍ ശക്തിപ്പെടുത്താനും സ്വാഗതസംഘം രൂപീകരിക്കുവാനും സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകത്തിന്റെയും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെയും ഒരു സംയുക്ത യോഗം നാളെ 23-12-11, വെള്ളിയാഴ്ച) രാത്രി 7 മണിക്ക് മനാമ സമസ്താലയത്തിലെ കേന്ദ്ര മദ്രസ്സാ ഹാളില്‍ ചേരും.
ചില സുപ്രധാന കാര്യങ്ങള്‍ കൂടിയാലോചിക്കാനുള്ളതിനാല്‍ മുഴുവന്‍ ഏരിയാ പ്രതിനിധികളും സമസ്ത-എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും സംയുക്ത യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇരു ജനറല്‍ സെക്രട്ടറിമാരും അറിയിച്ചു.