Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമയം: അമൂല്യ സമ്പാദ്യം
പാരത്രിക ജീവിതം വിഭവസമ്യദ്ധമാക്കാന്‍ സഹായകമായ വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ സമാഹരണത്തിനായാണ് മനുഷ്യന്‍ ഭൗതിക ലോകത്തേക്ക് അയക്കപ്പെട്ടിരിക്കുന്നത്. പാരത്രിക ജീവിതത്തിന്റെ അനന്ത വിശാലത പരിഗണിക്കുമ്പോള്‍ , ഒരു താരതമ്യ വിചിന്തനം പോലും അസാധ്യമാവും വിധം തുലോം പരിമിതമാണ് മനുഷ്യന്റെ ഭൗതിക ജീവിതം. അതിനാല്‍ തന്നെ തന്റെ ഭൗതിക ജീവിതത്തില്‍ അല്ലാഹു കനിഞ്ഞു നല്‍കുന്ന ഓരോ നിമിഷങ്ങളും ക്രിയാത്മകമായി വിനിയോഗിക്കുകയും സമയവിനിയോഗത്തിന് ഗൗരവതരവും, ഫലപ്രദവുമായ ഒരു കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ മാത്രമെ നശ്വരമായ ഭൗതിക ജീവിതത്തില്‍, ഉപര്യുക്ത വിഭവസമാഹരണം ചെറിയ അളവിലെങ്കിലും സാധ്യമാവൂ. ഭൗതിക ലോകത്ത് മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും സ്ഥായിയായ മൂലധനം അവന്‍ ജീവിച്ചിരിക്കുന്ന നിമിഷങ്ങള്‍ തന്നെയാണ്.more....