Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി
വളാഞ്ചേരി: മഹല്ലില്‍ മഹാന്മാരുടെ മാതൃക പിന്തുടര്‍ന്ന് സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും വഴിയിലൂടെ മുന്നേറണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനംചെയ്തു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് കാടാമ്പുഴ നീരടി മഹല്ല് ഖാസിയായി ചുമതലയേറ്റ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുല്ലാട്ടില്‍ ചെറിയ അഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.കെ.എസ്. തങ്ങള്‍, ടി.എം. ബഷീര്‍, കരിപ്പായി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സ്വലാത്ത് വാര്‍ഷിക സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഉമര്‍ ദാരിമി ആനക്കയം, സി.എച്ച്. അബ്ദുസലാം ദാരിമി, സയ്യിദ് മാനുട്ടി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ദുആ സമ്മേളനത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലെലി തങ്ങള്‍ നേതൃത്വംനല്‍കി.