മുനവറലി തങ്ങള്‍ പ്രസിഡന്റ്
കോഴിക്കോട്:തെര്‍ബില്ലത്തുല്‍ ഇസ്‌ലാം സഭയുടെ ജനറല്‍ ബോഡിയോഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്നു.
ഭാരവാഹികളായി: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (പ്രസി.), എസ്.എം. ഇസ്മയില്‍ സാഹിബ്, ഹാഷിം ശിഹാബ് തങ്ങള്‍ (വൈ. പ്രസി.), സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ (സെക്ര.), പി.എം. ഫിയാവിക്കോയ (ജോ.സെക്ര.), എന്‍.ഉമ്മര്‍കോയ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
ക്ലസ്റ്റര്‍ സമ്മേളനം
കരുവാരകുണ്ട്: എസ്.കെ.എസ്.എസ്.എഫ് കുരുവാരകുണ്ട് പഞ്ചായത്ത് ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സൈതലവി ഫൈസി കണ്ണത്ത്, മുഹമ്മദ് ദാരിമി കണ്ണത്ത്, ഹംസ ഫൈസി പൂങ്ങോട്, റിഷാദ് കാളികാവ്, അബ്ദുല്‍അസീസ് ഫൈസി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മദ്രസ മാനേജ്‌മെന്റ് ഭാരവാഹികള്‍
മഞ്ചേരി: തൃക്കലങ്ങോട് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായി എം. ഉമ്മര്‍ മുസ്‌ലിയാര്‍ മൂര്‍ഖന്‍കുണ്ട് (പ്രസി.), സി. കുഞ്ഞാപ്പുട്ടി ഹാജി, അബ്ദുല്‍ ജലീല്‍ പന്തപ്പള്ളി (വൈ. പ്രസി.), വി. ശറഫുദ്ദീന്‍ മഞ്ഞപ്പറ്റ (ജന. സെക്ര.), ടി. ഹംസ ഹാജി എളങ്കൂര്‍, ചെറിയ മുഹമ്മദ് തരികുളം, പേരൂര്‍ മുസ്തഫ മരത്താണി (ജോ. സെക്ര.), അവറാന്‍ കാക്ക മരത്താണി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. യോഗം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. അഷ്‌റഫ് ഫൈസി അധ്യക്ഷതവഹിച്ചു. ഹംസ ഫൈസി, കബീര്‍ഫൈസി, കെ. അലവി മുസ്‌ലിയാര്‍, സുനീര്‍ ഫൈസി, എന്‍. അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




