എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ സമ്മേളനം
എടപ്പാള്‍: എസ്.കെ.എസ്.എസ്.എഫ് തവനൂര്‍ ക്ലസ്റ്റര്‍ സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനംചെയ്തു.
റാഫി ഐങ്കലം അധ്യക്ഷതവഹിച്ചു. അബൂബക്കര്‍ ഫൈസി, എ.പി. സദാനന്ദന്‍, കെ.എ. മജീദ്, ഖാസിം ഫൈസി പോത്തനൂര്‍, സി.വി. ഉണ്ണീന്‍കുട്ടി, മുത്തുണ്ണിക്കോയ തങ്ങള്‍, ശഹീര്‍ അന്‍വരി, എ.കെ. കുഞ്ഞുട്ടി, ഖമറുദ്ദീന്‍ ഫൈസി, ശിബിലി എന്നിവര്‍ പ്രസംഗിച്ചു.
ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികാഘോഷം ഇന്ന് സമാപിക്കും
തിരുവമ്പാടി: ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ നാലാം വാര്‍ഷികാഘോഷം ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 6.30-ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മഹല്‍ ഉദ്ഘാടനം ഇന്ന്
മുക്കം: ചെറുവാടി ചുള്ളിക്കാപ്പറമ്പില്‍ സമസ്ത മഹലിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 6.30-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിക്കും. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മഹല്‍ സ്ഥാപിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് കഥാപ്രസംഗവും നടക്കും.
മദ്രസ കെട്ടിടം ഉദ്ഘാടനം
കൊടുവള്ളി: പ്രാവില്‍ ബുസ്താനുല്‍ ഉലൂം മദ്രസകെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടര്‍ ഉദ്ഘാടനം വി.എം. ഉമ്മര്‍ എം.എല്‍.എ.യും യു.ജി.സി, ജെ.ആര്‍.എഫ്. നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനം അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ.യും നിര്‍വഹിച്ചു. കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. പി. മൂസ, പിണങ്ങോട് അബൂബക്കര്‍, യൂസുഫ് മുസ്‌ല്യാര്‍, പി.സി. അഹമ്മദ് ഹാജി, കാരാട്ട് റസാഖ്, എ.പി. മജീദ്, പി. മുഹമ്മദ് മുസ്‌ല്യാര്‍, സലാം ഫൈസി, ഉമ്മര്‍ ഫൈസി, ഉബൈദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സി.പി. ഫൈസല്‍ സ്വാഗതവും സിദ്ദിഖ് ചമ്പ്രക്കാട്ട് നന്ദിയും പറഞ്ഞു.
മുഅല്ലിം ഡേ ആചരിച്ചു
ഇരിക്കൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമിന്റെ ആഹ്വാനപ്രകാരം ഇരിക്കൂര്‍ കമാലിയ മദ്രസയില്‍ മുഅല്ലിം ഡേ ആചരിച്ചു. സമാപന സമ്മേളനത്തില്‍ കെ.പി.മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷനായി. കെ.അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു. എ.എസ്.മുബാറക്ക് മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ഇരിക്കൂര്‍, കെ.വി.അബ്ദുല്‍ഗഫൂര്‍, സി.എച്ച്.കമാല്‍കുട്ടി, സ്വാലിഹ് മൗലവി, ഹനീഫ മൗലവി, ടി.പി.ഹസീബ്, എം.ഇസ്ഹാഖ്, എം.സി.മഹ്‌റൂഫ് മൗലവി എന്നിവര്‍ സംസാരിച്ചു. നേരത്തെ സി.സി.മായിന്‍ ഹാജി പതാകയുയര്‍ത്തി. സി.മുനീറുദ്ദീന്‍ സ്വാഗതവും സി.പി.നൗഷാദ് നന്ദിയും പറഞ്ഞു




