Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSSF 'മനുഷ്യജാലിക'
ഷാര്‍ജ: "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന 'മനുഷ്യജാലിക' ഷാര്‍ജയില്‍ സംഘടിപ്പിക്കും.
SKSSF ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ജനുവരി ൨൭ ന് വെള്ളിയാഴ്ച രാവിലെ ഒമ്പത്‌ മണിക്ക് ഷാര്‍ജ KMCC ഓഡിറ്റൊരിയത്തില്‍ ആണ് ഈ വര്‍ഷത്തെ മനുഷ്യജാലിക സംഘടിപ്പിടിപ്പിക്കുന്നത് . രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്റെ ജാലകം തുറന്നു കഴിഞ്ഞ വര്‍ഷം ഷാര്‍ജ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ നടത്തിയ മനുഷ്യജാലിക മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വന്‍ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷവും മനുഷ്യ ജാലികയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പ്രോഗ്രാം ശ്രദ്ധേയമാക്കാനും ഷാര്‍ജ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ അബ്ദുല്‍ റസാഖ്‌ തുരുത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.കെ.എസ്.എസ്. എഫ് സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. യോഗം ഷാര്‍ജ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ്‌ വളാഞ്ചേരി, മൊയ്തു സി സി , ജമാല്‍ ആലിപ്പറമ്പ്, ഹംസ മുക്കോട് എന്നിവര്‍ സംസാരിച്ചു. റഫീഖ്‌ കീഴിക്കര സ്വാഗതവും ഫൈസല്‍ പയ്യനാട് നന്ദിയും പറഞ്ഞു .