പുത്തന്‍പള്ളി ജാറം ആണ്ടുനേര്‍ച്ചയ്‌ക്കൊരുങ്ങി
എടപ്പാള്‍: പ്രശസ്ത ഇസ്‌ലാം തീര്‍ഥാടന കേന്ദ്രമായ പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ 101-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് പുത്തന്‍ പള്ളിയില്‍ ഒരുക്കങ്ങളായി.
ബുധനാഴ്ച പത്തിന് നുണക്കടവ് ജാറത്തില്‍ സിയാറത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് അണ്ടത്തോട് കെ.കെ. ഉസ്താദിന്റയും പുത്തന്‍പള്ളി ജാറത്തിലും സിയാറത്ത് നടക്കും.
വൈകീട്ട് പി. ബീരാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 18 ന് രാത്രി മതപ്രസംഗം എം.എം. മുഹ്‌യുദ്ധീന്‍ മൗലവി ഉദ്ഘാടനം ചെയ്യും.
20 ന് രാത്രി 8.30ന് ദിക്‌റ്-ദുആ സമ്മേളനത്തിന് കോയക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 21ന് ബിരുദദാന സമ്മേളനം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സനദ് ദാനവും നടത്തും. 22നാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്ഷണവിതരണം. രാവിലെ ഏഴു മണിക്കാരംഭിക്കുന്ന ഭക്ഷണവിതരണം വൈകുന്നേരം വരെ തുടരുമെന്ന് ഭാരവാഹികളായ പി. ബീരാന്‍ ഹാജി, സി. മുഹമ്മദ് ശരീഫ്, പി.കെ. അബൂബക്കര്‍, സി.കെ. അശ്‌റഫ്, വി.സി. അബു, എം.കെ. ഫഹദ്, സി. അബ്ദുട്ടി എന്നിവര്‍ അറിയിച്ചു.





