സ്വഗതസംഘം രൂപവത്കരിച്ചു
മേലാറ്റൂര്‍: ചെമ്മാണിയോട് ദാറുല്‍ ഹിക്കം ഇസ്‌ലാമിക് സെന്ററിന്റെ 16-ാം വാര്‍ഷികാഘോഷവും നാട്ടിക വി. മൂസ മുസ്‌ലിയാരുടെ 10-ാം അനുസ്മരണസമ്മേളനവും ഫിബ്രവരി ഒമ്പത്, 10 തീയതികളില്‍ നടക്കും. സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഹാജി കെ. മമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. പി.കെ. അബൂബക്കര്‍ ഹാജി, ഒ.കെ.എസ്. തങ്ങള്‍, കെ. കുഞ്ഞാപ്പ, കെ.വി. യൂസഫ് ഹാജി, എം. വാപ്പുട്ടി ഫൈസി, കെ. വാപ്പു ഹാജി, സി.ടി. മാനു മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഒ.എം.എസ്. മുഹമ്മദലി ശിഹാബ്, പ്രിന്‍സിപ്പല്‍ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. കുഞ്ഞാണി മുസലിയാര്‍ (ചെയ.), പുത്തനഴി മൊയ്തീന്‍ ഫൈസി (ജന. കണ്‍.), ഹാജി കെ. മമ്മദ് ഫൈസി (ഖജാ.).
എസ്.കെ.എസ്.എസ്.എഫ്. ക്ലസ്റ്റര്‍ സമ്മേളനം നടത്തി
താമരശ്ശേരി: എസ്.കെ.എസ്.എസ്.എഫ്. അടിവാരം ക്ലസ്റ്റര്‍ സമ്മേളനം പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഹസന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞലവിക്കുട്ടി ഫൈസി, ടി.കെ. ഇമ്പിച്ചമ്മത്ഹാജി, വി.കെ. ഹുസൈന്‍കുട്ടി, അബ്ദുള്‍ മജീദ് വാഹി, അബ്ദുള്‍ റഷീദ് യമാനി, വി.കെ.സി. മൊയ്തുഹാജി, മജീദ് കണലാട്, മനാഫ് അല്‍ഹാദി, മുത്തുഅബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. സുഹൈല്‍ സ്വാഗതവും സഈദ് വളപ്പില്‍ നന്ദിയും പറഞ്ഞു.




