സമദാനിയുടെ പ്രഭാഷണ പരിപാടി: സംഘാടക സമിതി രൂപവത്കരിച്ചു
കോഴിക്കോട്: ജനവരി 28-ന് കടപ്പുറത്ത് നടക്കുന്ന എം.പി. അബ്ദുസ്സമദ് സമദാനിയുടെ മദീനയിലേക്കുള്ള പാത പ്രഭാഷണ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു.സി.പി.കുഞ്ഞുമുഹമ്മദ് ചെയര്‍മാനും പി.പി.അബ്ദുല്ല, റഫീഖ് ചെലവൂര്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമാണ്.
ജാമിഅ നൂരിയ്യ പ്രചാരണ ജാഥ സമാപിച്ചു
കരുവാരകുണ്ട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് കാളികാവ് മേഖലാ സ്റ്റുഡന്റ്‌സ് ഫോറം സംഘടിപ്പിച്ച പ്രചാരണജാഥ സമാപിച്ചു. തുവ്വൂര്‍, കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം പഞ്ചായത്തുകളില്‍ പര്യടനം നടത്തി. പി. സൈതാലി മുസ്‌ലിയാര്‍, ഹംസ റഹ്മാനി, കൊണ്ടിപറമ്പ് ഗഫൂര്‍ ഫൈസി, ശബീര്‍ ഫൈസി, സഹില്‍, അന്‍വര്‍, കെ. ഷാഫി, പി. സിദ്ദീഖ്, പി.സവാദ്, എം. റാഷിദ് തുങ്ങിയവര്‍ പ്രസംഗിച്ചു.




