ദാറുല്ഹുദാ അന്താരാഷ്ട്ര ഇസ്ലാമിക് കോണ്ഫറന്സ് നാളെ (29-01-12)
മലപ്പുറം: തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് കോണ്‍ഫറന്‍സ് ഇറാഖി പണ്ഡിതനും ചിന്തകനുമായ ഇഹ്‌സാന്‍ ഖാസിം അസ്സാലിഹി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.. ബദീഉസ്സമാന്‍ സയീദ് നൂര്‍സിയുടെ ഗ്രന്ഥമായ രിസാലയേ നൂറിനേയും നൂര്‍സി ചിന്താ പ്രസ്ഥാനത്തെയും കുറിച്ചുള്ള കോണ്‍ഫറന്‍സ് 9.30 ന് ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം ഡോ. തോമസ് മിഷേല്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളത്തില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. കെ.എം. ബഹാവുദ്ദീന്‍ ഹുദവി മേല്‍മുറി, ജഹ്ഫര്‍ ഇന്ത്യനൂര്‍, നദീര്‍ വേങ്ങര, റിയാസ് കാരാട്, യു. മുഹമ്മദ് ഷാഫി ഹാജി എന്നിവര്‍ പങ്കെടുത്തു




