മതപ്രഭാഷണ പരമ്പര ഇന്ന്
മൂന്നാംപീടിക: ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും ദിക്‌റ് ദു അ മജ്‌ലിസും 4 മുതല്‍ 8 വരെ നടക്കും. 4 ന് മഖാം സിയാറത്തിന് ശേഷം പാണക്കാട് അസ്സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മദ്രസാ കെട്ടിടത്തിന് കട്ടിളവെച്ചു
തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്ക് കാളികണ്ടം യു.എച്ച് നഗര്‍ മിഫ്ത്താഹുല്‍ ഉലൂം മദ്രസ കമ്മിറ്റിയുടെ കീഴില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തന് കട്ടിളവെച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു. യോഗത്തില്‍ സി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
പ്രകാശനംചെയ്തു
മലപ്പുറം: കൂട്ടിലങ്ങാടി പാറടി ജുമാമസ്ജിദ് ദര്‍സ് വിദ്യാര്‍ഥിസംഘടന പുറത്തിറക്കിയ 'മുഹമ്മദ്‌നബി ജീവിതവും ദര്‍ശനവും' എന്ന പുസ്തകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാളാവ് സെയ്തലവി മുസ്‌ലിയാര്‍ക്ക് കോപ്പിനല്‍കി പ്രകാശനംചെയ്തു.




