85-ാം വാര്‍ഷിക പ്രചാരണ സമ്മേളനം
താമരശ്ശേരി: കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളനം വിജയിപ്പിക്കാന്‍ മലപുറം ഹയാത്തുല്‍ ഇസ്‌ലാം മദ്രസ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചു. സമ്മേളന പ്രചാരണാര്‍ഥം 21-ന് വൈകിട്ട് ഏഴുമണിക്ക് മദ്രസഹാളില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. ആരിഫ്ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുസലാം ദാരിമി പ്രമേയപ്രഭാഷണം നടത്തി. അലവിക്കുട്ടി മുസ്‌ല്യാര്‍, അബ്ദുറഹിമാന്‍ ഫൈസി, അബൂബക്കര്‍ മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.




