Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സന്ദേശയാത്രയ്ക്ക് മലപ്പുറം ജില്ലയില് ഉജ്ജ്വല സ്വീകരണം
എരമംഗലം: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സന്ദേശയാത്രയ്ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.ജില്ലാതിര്‍ത്തിയായ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയില്‍ കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ടി.എം. ബാപ്പു മുസ്‌ലിയാരെ ഷാള്‍ അണിയിച്ചാണ് സന്ദേശയാത്രയെ ജില്ലയിലേക്ക് സ്വീകരിച്ചത്.
ചമ്രവട്ടം ജങ്ഷനില്‍ നല്‍കിയ സ്വീകരണം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ്​പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര ഉദ്ഘാടനംചെയ്തു. ടി.എം. ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.