നബിദിന സന്ദേശ സംഗമം നടത്തി
താമരശ്ശേരി: സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം എസ്.വൈ.എസ്. കൊടുവള്ളി മണ്ഡല കമ്മിറ്റി ലീഡേഴ്‌സ് കണ്‍വെന്‍ഷനും നബിദിന സന്ദേശ സംഗമവും നടത്തി.
'സമസ്ത' കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് ദാരിമി അധ്യക്ഷത വഹിച്ചു. ബാവ ജീറാനി സമ്മേളന പ്രചാരണ പരിപാടികള്‍ വിശദീകരിച്ചു. സി.എം.കെ. തങ്ങള്‍, പി.സി. മുഹമ്മദ് ഇബ്രാഹിം, ടി.കെ. അബ്ദുല്‍ ഖാദിര്‍ ബാഖവി, ഹുസൈന്‍ ഓമശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. സൈനുദ്ദീന്‍ സ്വാഗതവും കെ.പി.സി. ഇബ്രാഹിം മൗലവി നന്ദിയും പറഞ്ഞു.




