എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ യാത്ര തുടങ്ങി
പടന്ന:എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടത്തുന്ന ആദര്‍ശ യാത്രയ്ക്ക് പടന്നയില്‍ തുടക്കമായി. ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം ഫൈസി ജെഡിയാറിന് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.
താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ആദര്‍ശസന്ദേശം എസ്.വൈ.എസ്. ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഹാഫിള് ഇ.കെ.അബൂബക്കര്‍ നിസാമിക്ക് നല്കി പ്രകാശനംചെയ്തു. കുഞ്ഞാലന്‍കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അബൂഹന്നത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ആദര്‍ശ പ്രഭാഷണം നടത്തി.
ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, കെ.ടി.അബ്ദുള്ള ഫൈസി, ഹാരിസ് ദാരിമി ബെദിര, എം.സി.ഖമറുദ്ദീന്‍, കെ.എം.ശറഫുദ്ദീന്‍, സി.കെ.കെ. മാണിയൂര്‍, എന്‍.പി.അബ്ദുറഹ്മാന്‍, കെ.പി.മൊയ്തീന്‍കുഞ്ഞി, ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജി, ഉമര്‍ ഹുദവി, മൊയ്തീന്‍കുഞ്ഞി മൗലവി, എം.എ.ഖലീല്‍, പി.വി.അഹ്മദ് ശരീഫ്, പി.കെ.വി.അഹ്മദ്കുഞ്ഞി, സത്താര്‍ ചന്തേര, നാഫിത്ത് അസ്അദി, സഈദ് ദാരിമി പടന്ന, സുബൈര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്മാഈല്‍ കക്കുന്നം നന്ദി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് തൃക്കരിപ്പൂരില്‍നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് 11 മണിക്ക് പെരുമ്പട്ടയില്‍ സ്വീകരണംനല്കും. 12 മണിക്ക് നീലേശ്വരത്തും 2 മണിക്ക് കാഞ്ഞങ്ങാട്ടും 3 മണിക്ക് ചിത്താരിയിലും 4 മണിക്ക് ബേക്കലിലും 5 മണിക്ക് കുണിയയിലും സ്വീകരണമുണ്ട്. 6 മണിക്ക് ചട്ടഞ്ചാലില്‍ സമാപിക്കും.





