മനുഷ്യജാലികാ പ്രചാരണ ജാഥ തുടങ്ങി
കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ മീനങ്ങാടിയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം നടത്തുന്ന ജാഥ തുടങ്ങി. ത്വലബാ വിങ് നടത്തുന്ന വാഹനപ്രചാരണ ജാഥ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസല്യാര്‍ ജാഥാ ക്യാപ്റ്റന്‍ സാജിദ് ബാഖവിക്ക് പതാക കൈമാറി ഫ്‌ളാഗ്ഓഫ് ചെയ്തു.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഉപാധ്യക്ഷന്‍ കെ.അലി, മുഹമ്മദ്കുട്ടി ഹസനി, നാസര്‍മൗലവി, ശംസുദ്ദീന്‍ റഹ്മാനി, അബൂബക്കര്‍ റഹ്മാനി, കുഞ്ഞുമുഹമ്മദ് ദാരിമി, ത്വാഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




