Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക
മീനങ്ങാടി: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മനുഷ്യജാലിക ജനവരി 26ന് നാലുമണിക്ക് മീനങ്ങാടി ടൗണില്‍ നടക്കും.
സംസ്ഥാനത്ത് 36 കേന്ദ്രങ്ങളിലാണ് ഭീകരവാദം, അനീതി, അക്രമം എന്നിവയ്‌ക്കെതിരെ മനുഷ്യജാലിക നടത്തുന്നത്. ഒരേസമയത്ത് നടത്തുന്ന പരിപാടിയില്‍ വിവിധ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികനേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ജില്ലാതലത്തില്‍ മുഹമ്മദ്കുട്ടി ഹസനി (പ്രസി.), പി.സി. താഹിര്‍ (സെക്ര), കെ. മമ്മുട്ടി (ട്രഷ.) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു.മീനങ്ങാടിതല സംഘാടക സമിതി: അയൂബ് (ചെയര്‍), കെ. അബ്ദുള്ളക്കുട്ടി (കണ്‍), അഷറഫ് എടോത്ത് (ട്രഷ).