എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക വ്യാഴാഴ്ച
മട്ടന്നൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ മനുഷ്യജാലിക വ്യാഴാഴ്ച മട്ടന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിര്‍വഹിക്കും. രാജ്യത്തിന്റെ സ്വസ്ഥതക്കും അഖണ്ഡതക്കും ഭീഷണി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് തീവ്രവാദശക്തികളെ പ്രതിരോധിക്കുകയും മാനവിക- മതേതരത്വ സൗഹാര്‍ദ്ദം വളര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
26ന് രാവിലെ 9.30ന് മാര്‍ക്കറ്റ് സൈറ്റില്‍ അബ്ദുറഹ്മാന്‍ കല്ലായി പതാക ഉയര്‍ത്തും. വൈകീട്ട് 4.15ന് മാണിയൂര്‍ അഹ്മദ് മൗലവിയുടെ പ്രാര്‍ഥനയോടെ പാലോട്ടുപള്ളിയില്‍നിന്ന് പ്രകടനം ആരംഭിക്കും. മാര്‍ക്കറ്റ് സൈറ്റില്‍ സമാപിക്കുന്ന പ്രകടനം മനുഷ്യജാലിക തീര്‍ക്കും.
ചടങ്ങില്‍ അബ്ദുസലാം ദാരിമി കിണവക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ദേശീയോദ്ഗ്രഥന ഗാനാലാപനം നടക്കും. കെ.സുധാകരന്‍ എം.പി. ചടങ്ങില്‍ മുഖ്യാതിഥിയാകും. ഇ.പി.ജയരാജന്‍ എം.എല്‍.എ., നസീര്‍ പുത്തൂര്‍, മുഹമ്മദ് ബ്ലാത്തൂര്‍, എം.രതീഷ് എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ യു.മഹ്മൂദ്, കെ.അബ്ദുള്ളക്കുഞ്ഞിഹാജി, റിയാസ് ഹുദവി, സത്താര്‍ കൂടാളി, എം.സി.കുഞ്ഞഹമ്മദ്, ടി.എച്ച്.ഷൗക്കത്തലി മൗലവി എന്നിവര്‍ പങ്കെടുത്തു.




