കൂരിയാട് ടൗണ്‍ ജുമാമസ്ജിദ് ദര്‍സ് വാര്‍ഷികം
വേങ്ങര: കൂരിയാട് ടൗണ്‍ ജുമാമസ്ജിദ് ദര്‍സ് വാര്‍ഷികം ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച ഏഴുമണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികളായ ശാഹുല്‍ഹമീദ് തങ്ങള്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.പി. അസീസ്, അബ്ദുമനാഫ്, ഇസ്മായില്‍ മടപ്പള്ളി എന്നിവര്‍ അറിയിച്ചു.




